NCT
KeralaNewsThrissur News

ടി.എം. നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി.

ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് ചെർപ്പുളപ്പേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തിൽ ടി.എം നാരായണൻ നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. 49 അപേക്ഷകരിൽ നിന്നും കൂടിക്കാഴ്ചയിൽ യോഗ്യത നേടിയ 35 പേരുടെ പേരുകൾ നറുക്കിട്ടെടുത്തതിൽ നിന്നാണ് ടി.എം. നാരായണൻ നമ്പൂതിരിക്ക് ഗുരുവായൂരപ്പൻ്റെ മേൽശാന്തിയായി നിയോഗം ലഭിച്ചത്.

നിലവിലെ മേൽശാന്തി മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. ആദ്യ നറുക്കിൽ തന്നെ മേൽശാന്തി നിയോഗം ലഭിച്ചു. പുതിയ മേൽശാന്തി മാർച്ച് 31ന് രാത്രി സ്ഥാനമേൽക്കും. അതിനു മുൻപ് 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും.
ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ശേഷമായിരുന്നു നറുക്കെടുപ്പ്. മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ടി.എം നാരായണൻ നമ്പൂതിരി പാലക്കാട് ഇല്ലിക്കോട്ട…

Related posts

അക്യുപങ്ചർ ചികിത്സക്കിടെ യുവതിയുടെ മരണം; ഭർത്താവ് അറസ്റ്റിൽ.

murali

കരകവിഞ്ഞ് കനോലി കനാൽ: കോഴിത്തുമ്പ് കോളനിയിൽ വെളളം കയറി.

murali

തൃപ്രയാറിൽ ഓട്ടോ ടാക്സിയും കാറുകളും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali
error: Content is protected !!