NCT
KeralaNewsThrissur News

കൊരട്ടിയിൽ 96.45 ഗ്രാം എം.ഡി.എം.എ സഹിതം പ്രതിയെ പിടികൂടി.

കൊരട്ടി: കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന അതിമാരക രാസലഹരിയായ എം.ഡി.എം.എ (MDMA) സഹിതം പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. 96.45 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. കൊല്ലം കരുനാഗപ്പള്ളി നീലിക്കുളം സ്വദേശി ഷംനാ മൻസിൽ വീട്ടിൽ ഷംനാദ് (34) ആണ് അറസ്റ്റിലായത്.

പ്രതിയുടെ ആഡംബര കാറിനെ കിലോമീറ്ററുകളോളം പിന്തുടർന്ന് അതി സാഹസികമായാണ് തൃശൂർ റൂറൽ പോലീസ് പിടികൂടിയത്. 14.03.26 തീയതി കാലത്ത് 11.30 മണിയോടെ കൊരട്ടിയിൽ വച്ചാണ് കോയമ്പത്തൂരിൽ നിന്ന് MDMA വാങ്ങി കൊല്ലം ഭാഗത്തേക്ക് വിൽപനക്കായി കാർ മാർഗ്ഗം കൊണ്ടു പോകുന്ന വഴി അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഡാൻസാഫ് സംഘം പാലിയേക്കര ടോൾ പ്ലാസ മുതൽ കിലോമീറ്ററുകളോളം ഷംനാദിന്റെ കാറിനെ പിന്തുടർന്നു. പോലീസിനെ തിരിച്ചറിഞ്ഞ പ്രതി തൃശൂർ-എറണാകുളം ദേശീയപാതയിൽ കാർ അമിതവേഗതയിൽ പായിച്ചു.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാലോളം വാഹനങ്ങളെ പ്രതിയുടെ കാർ ഇടിച്ചുതെറിപ്പിച്ചു. ഒടുവിൽ അന്വേഷണ സംഘവും കൊരട്ടിയിൽ പോലീസും ചേർന്ന് കൊരട്ടിയിൽ വച്ച് റോഡ് ബ്ലോക്ക് ചെയ്തത് സാഹസികമായി പ്രതിയെ പിടി കൂടുകയായിരുന്നു. കാറിൽ ഒളിപ്പിച്ചു വച്ച എം.ഡി.എം.എ പിടികൂടി. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ലഹരി കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

ഷംനാദ് കരുനാഗപ്പള്ളി, ഇരവിപുരം, ചവറ, ശാസ്താം കോട്ട പോലീസ് സ്റ്റേഷനുകളിലായി രണ്ട് മയക്കുമരുന്ന് കേസുകളിലേയും മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ പൊതുനിരത്തിൽ വാഹനം ഓടിച്ചതിന് ഒരു കേസിലേയും അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. പ്രതിയെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കും.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ നാർകോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൾ സലാം കെ. എ, ഡാൻസാഫ് അംഗങ്ങളായ ജി എസ് ഐ മാരായ സതീശൻ മടപ്പാട്ടിൽ, ഷൈൻ , എ എസ് ഐ മാരായ ലിജു ഇയ്യാനി, റെജി എ.യു , ബിനു എം. ജെ, ഷിജോ തോമസ്, സിവിൽ പോലീസ് ഓഫീസർ ഷിൻ്റോ, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് ഇ വി,

കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെർലിൻ വി. സ്കറിയ, കൊരട്ടി പോലീസ് സ്റ്റേഷൻ എസ് ഐ മുഹമ്മദ് മുഹ്സിൻ, ജി എസ് ഐ ജോയ്, ജി എ എസ് ഐ ബിനു, സീനിയർ സിവിൽ പോലീസ് ഓഫീസർ അലി, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് എൻ വി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

യുഡിഎഫ് സ്ഥാനാർത്ഥി സുനിൽ ലാലൂർ മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

murali

നോവായി ശ്രീനന്ദ: മൃതദേഹം കണ്ടെത്തി.

murali

മദ്യലഹരിയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു : പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

murali
error: Content is protected !!