NCT
KeralaNewsThrissur News

സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ നടത്തി കത്തോലിക്ക കോൺഗ്രസ്സ്.

പുത്തൻപീടിക : സെന്റ് ആന്റണീസ് പള്ളി പുത്തൻപീടിക കത്തോലിക്ക കോൺഗ്രസ്സിന്റെയും, തൃശ്ശൂർ ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും – ഡി ഡി ആർ സി തൃശ്ശൂർ ലാബിന്റെയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പും, രക്തപരിശോധനയും പള്ളി മതബോധന ഹാളിൽ നടത്തി.

കത്തോലിക്ക കോൺഗ്രസ്സ് പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടവക ഡയറക്ടർ റവ.ഫാ ജോസഫ് മുരിങ്ങാത്തേരി സൗജന്യ നേത്രപരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കത്തോലിക്ക കോൺഗ്രസ് അതിരൂപത ജനറൽ സെക്രട്ടറി കെ.സി. ഡേവീസ് മുഖ്യാതിഥിയായിരുന്നു.

പാദുവ കോൺവെന്റ് മദർ സുപ്പീരിയർ സി.ഷിജി ആന്റോ, കത്തോലിക്ക കോൺഗ്രസ് പഴുവിൽ ഫൊറോന സെക്രട്ടറി ഓസ്റ്റിൻ പോൾ, വാർഡ് മെമ്പർ മിനി ആന്റോ, കത്തോലിക്ക കോൺഗ്രസ്സ് സെക്രട്ടറി ജോബി.സി.എൽ, ട്രഷറർ ലൂയീസ് താണിക്കൽ എന്നിവർ പ്രസംഗിച്ചു. ഷാലി ഫ്രാൻസിസ്, ജെസ്സി വർഗ്ഗീസ്, കെ.എ. വർഗ്ഗീസ്, ആനി ജോയ്, ആൽഡ്രിൻ ജോസ്, ബിജു ബാബു, എ.സി ജോസഫ് എന്നിവർ നേതൃത്വം നൽകി. നൂറ്റമ്പതോളം പേരാണ് ക്യാമ്പിൽ പങ്കെടുത്തത്

Related posts

കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ തീപിടുത്തം.

murali

തളിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ്സ് പ്രവർത്തകർ ഉപരോധ സമരം സംഘടിപ്പിച്ചു.

murali

PIT NDPS നിയമപ്രകാരം, മൂന്ന് മയക്കുമരുന്ന് കേസുകളിൽ പ്രതിയായ വിഷ്ണുവിനെ (കണ്ണൻ) അറസ്റ്റ് ചെയ്തു; പ്രതിയെ ഒരു വർഷത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിലാക്കി.

murali
error: Content is protected !!