കാഞ്ഞാണി : മണലൂർ പഞ്ചായത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, റോഡുകൾക്ക് ഫണ്ട് അനുവദിക്കുക, ടെൻഡർ നടപടികൾ പൂർത്തിയാക്കിയ റോഡുകളുടെ പണികൾ ഉടൻ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്
എൽ ഡി എഫ് ഭരണസമിതി അംഗങ്ങൾ ഇന്നത്തെ ഭരണസമിതി യോഗത്തിൽ പ്രതിഷേധ ബോർഡുകൾ ഉയർത്തുകയും തുടർന്ന് യോഗം ബഹിഷ്ക്കരിച്ച് പഞ്ചായത്തിനു മുൻപിൽ പ്രതിഷേധിക്കുകയും ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം രാഗേഷ് കണിയാംപറമ്പിൽ, അനിൽകുമാർ, ധർമ്മൻ പറത്താട്ടിൽ, ഷേളി , ബിന്ദു സതീഷ് എന്നിവരുടെ നേതൃത്വത്തിലായിന്നു പ്രതിഷേധ സമരം. മണലൂർ പഞ്ചായത്ത് യോഗം ബഹിഷ്കരിച്ച് എൽഡിഎഫ് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി.
