പടിയൂര്‍ എടതിരിഞ്ഞി കോതറ പാലത്തിനടുത്ത് കനാലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ഇന്ന് വൈകീട്ട് നാലര മണിയോടെയാണ് സംഭവം, കയ്പമംഗലം ചളിങ്ങാട്, കൂരിക്കുഴി സ്വദേശികളായ രണ്ട് പേരാണ് കുളിക്കാനിറങ്ങിയതെന്ന് പറയുന്നു.
ഇതില്‍ ചളിങ്ങാട് സ്വദേശിയായ ഷാനവാസ് എന്ന 23 കാരനെയാണ് കാണാതായിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. കാട്ടൂര്‍ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നുണ്ട്. കനത്ത ഒഴുക്കുള്ള പ്രദേശത്താണ് അപകടം സംഭവിച്ചിട്ടുള്ളത്.
