തൃശൂർ റെയില്‍വേ സ്റ്റേഷന് രണ്ടാം കവാടത്തിൽ വഞ്ചികുളത്തിന് സമീപം മൃതദേഹം കണ്ടെത്തിയ സംഭവം മരണം കൊലപാതകം. തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൊടുങ്ങല്ലൂര്‍ മേത്തല പടന്ന കാഞ്ഞിരപ്പറമ്പില്‍ മജീദ് മകന് ഷംജാദ് (41) ആണ് മരിച്ചത്.
വിവാഹ ശേഷം ഭാര്യ വിടിന്റെ അടുത്തായി മാമ്പ്രയില്‍ ആയിരുന്നു താമസം. ഡ്രൈവര്‍ ആയിരുന്ന ഷംജാദ് ത്യശൂരില്‍ നിന്നും ലോറിയില്‍ ചരക്ക് എടുക്കാന്‍ വേണ്ടിയാണ് എത്തിയത്. അന്യ സംസഥാനങ്ങളിലേക്കും പലപ്പോഴും ലോഡുമായി പോകുന്നത് കൊണ്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് നാട്ടില്‍ എത്തുക. കഴിഞ്ഞ ദിവസം ഇയാളെ ത്യശൂരില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
