NCT
KeralaNewsThrissur News

കയ്പമംഗലം വഞ്ചിപ്പുരയിലെ കൊലപാതം; മരിച്ചത് കോയ്മ്പത്തൂര്‍ സ്വദേശി ചാള്‍സ് ബെഞ്ചമിന്‍.

കയ്പമംഗലം വഞ്ചിപ്പുരയില്‍ ഇന്നലെ രാത്രി കാറില്‍ മരിച്ച നിലയില്‍ കണ്ടത് കോയമ്പത്തൂര്‍ സോമന്നൂര്‍ സ്വദേശി ചാള്‍സ് ബെഞ്ചമിന്‍ (അരുണ്‍) ആണെന്ന് സ്ഥിരീകരിച്ചു. ഇറിഡിയം – റൈസ് പുള്ളര്‍ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് നല്‍കാഞ്ഞതിനെതുടര്‍ന്നാണ് അക്രമിസംഘം ഇയാളെയും സഹായി ആലപ്പുഴ സ്വദേശി ശശാങ്കന്‍ എന്നയാളെയും തൃശ്ശൂരിലേയ്ക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

മര്‍ദ്ദനത്തിനിടെ രക്ഷപ്പെട്ടോടിയതിനാല്‍ ശശാങ്കന് ജിവന്‍ തിരിച്ചുകിട്ടുകയായിരുന്നു. തൃശ്ശൂര്‍ പുതുക്കാടും, പടിഞ്ഞാറെ വെമ്പല്ലൂര്‍ അസ്മാബി കോളേജിനടുത്തുമുള്ള വീടുകളിലെത്തിച്ച് മണിക്കൂറുകളോളം മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയിട്ടുള്ളത്. മര്‍ദ്ദനത്തിനിടെ അസ്മാബികോളേജ് പരിസരത്തെ വീട്ടില്‍ നിന്നുമാണ് ശശാങ്കന് ഓടിരക്ഷപ്പെടാനായത്.

അബോധാവത്ഥയിലായ ചാള്‍സിനെയും കൊണ്ട് കാറില്‍ പുറപ്പെട്ട സംഘം വഞ്ചിപ്പുരയിലെത്തിയപ്പോള്‍, അപകടത്തില്‍പ്പെട്ടയാളാണെന്ന വ്യാജേന ആംബുലന്‍സ് വിളിച്ചുവരുത്തി മൃതദേഹം ആശുപത്രിയിലേക്കയച്ച് മുങ്ങുകയായിരുന്നു. കണ്ണൂരില്‍ നിന്നുള്ള സംഘമാണ് സംഭവത്തിന് പിന്നിലെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അസ്മാബി കോളേജ് പരിസരത്തെ വീട്ടില്‍ താമസിച്ചിരുന്ന സംഘത്തിലെ കണ്ണെയെന്ന് സംശയിക്കുന്നയാളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Related posts

കോടികളുടെ നിക്ഷേപതട്ടിപ്പുകേസിലെ പ്രതികളെ ചെന്നൈയിൽ നിന്നും പിടികൂടി.

murali

ക്ഷേത്രം ശാന്തി കുഴഞ്ഞു വീണ് മരിച്ചു.

murali

മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; രണ്ട് കുട്ടികൾ മരിച്ചു.

murali
error: Content is protected !!