ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറി കണ്ടെത്തി. ഷിരൂരിൽ മണ്ണിടിച്ചിൽ നടന്ന് 71ാം ദിവസമാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ക്യാബിനകത്ത് മൃതദേഹം കണ്ടെത്തി.
രണ്ടുമാസത്തിലേറെയായി പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ഷിരൂർ അങ്കോലയിൽ ദേശീയപാത 66ൽ ജൂലൈ 16ന് രാവിലെ 8:45നുണ്ടായ മണ്ണിടിച്ചിലിലാണ് അർജുൻ ഉൾപ്പെടെ മൂന്നുപേരെ കാണാതായത്. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായി 70 ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തല്‍.
