അന്തിക്കാട് : കണ്ടശ്ശാംകടവ് മാർക്കറ്റിൽ വെച്ച് പ്രതികളിലൊരാളുടെ അനുജന്റെ കൈയ്യിൽ കയറി പിടിച്ചതിലുള്ള വൈരാഗ്യത്താൽ കണ്ടശ്ശേരി സ്വദേശി മടശ്ശേരി വീട്ടിൽ ജിനോ 26 വയസ് എന്നയാളെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് കാരമുക്ക് വില്ലേജ് കണ്ടശ്ശാംകടവ് സ്വദേശി വന്നേരി വീട്ടിൽ ആദർശ് 26 വയസ്, അന്തിക്കാട് ആറാം കല്ല് സ്വദേശി താച്ചംമ്പിള്ളി വീട്ടിൽ പ്രദു 21 വയസ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
സ്റ്റേഷൻ റൗഡിയായ ആദർശ് അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമക്കേസിലും ഒരു അടിപിടിക്കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലും ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത് നീക്കിയ മൂന്ന് കേസ്സിലും അടക്കം ഏഴ് ക്രിമിനൽക്കേസിലെ പ്രതിയാണ്. പ്രദു പൊതു സ്ഥലത്ത് പരസ്യമായി മദ്യപിച്ച കേസ്സിലെ പ്രതിയാണ്.
അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ അഫ്സൽ, സി പി ഒ മാരായ അമൽ, രേഷ്മ, ശ്രീവിദ്യ, ഡ്രൈവർ സി പി ഒ അമൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
