മണലൂർ : പാലാഴി സ്വദേശിയെ പെരിങ്ങോട്ടുകര ചാഴൂർ കൊട്ടോട്ടി വളവിനുസമീപം കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 9 മണിക്കാണ് കണ്ടെത്തിയത്. പാലാഴി ഇയ്യാനി മനോജ് മകൻ ആഷിക്(23) ആണ് മരിച്ചത്. ജെസിബി ഡ്രൈവറാണ്. അന്തിക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
