വാടാനപ്പള്ളി : ഹയർ സെക്കൻ്ററി നാഷണൽ സർവ്വീസ് സ്കീം ജില്ലാതല തനത് പദ്ധതിയായ ചാരെ ഭിന്നശേഷിക്കാരേയും, പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളേയും ചേർത്ത് നിർത്തുന്ന പരിപാടി ചേർപ്പ് ക്ലസ്റ്റർ തല ഉദ്ഘാടനം വാടാനപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ മണലൂർ MLA മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്ത് നിർവ്വഹിച്ചു.
ചേർപ്പു ക്ലസ്റ്ററിലെ 13 സ്കൂളുകളിലെ NSS വിദ്യാർത്ഥികൾ നോട്ട്ബുക്ക് ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഡയപ്പറുകൾ സാനിട്ടറി പാഡുകൾ ലാക്ടോജൻ എന്നിവ അന്തിക്കാട് തളിക്കുളം BRC കളിലെ കിടപ്പു രോഗികളായ വിദ്യാർത്ഥികൾക്കായി തളിക്കുളം BPC ചിത്രകുമാർ അന്തിക്കാട് BPC Dr K ഉമാദേവി എന്നിവർക്ക് കൈമാറി.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് KC പ്രസാദ് അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ കണ്ണൻ PM സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി വാർഡ് മെമ്പർ ആശ ടീച്ചർ SSK ജില്ലാ പ്രോജക്ട് ഓഫീസർ ബ്രിജി KBമുഖ്യാതിഥി ആയി. NSS ജില്ലാ കൺവീനർ പ്രതീഷ് MV പദ്ധതി വിശദീകരണം നടത്തി.
HM in Charge റീന ജോർജ്ജ് PTA പ്രസിഡൻ്റ് ഷൈന മുഹമ്മദ് എന്നിവർ സന്നിഹിതരായി. ക്ലസ്റ്റർ കൺവീനർ ശാലിനി ആർ നന്ദി പറഞ്ഞു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി
