NCT
KeralaNewsThrissur News

ഷക്കീല ഉസ്മാനും കുടുംബവും സി.പി എമ്മിലേക്ക്.

വാടാനപ്പള്ളി : സി പി ഐ വാടാനപ്പള്ളി ലോക്കൽ കമ്മറ്റി സെക്രട്ടറി, മണ്ഡലം കമ്മറ്റി അംഗം, മുൻ ജില്ലാ പഞ്ചായത്ത് അംഗം, രണ്ട് തവണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച ഷക്കീല ഉസ്മാനും കുടുംബവും, തൃത്തല്ലൂർ ഈസ്റ്റ് ബ്രാഞ്ച് പ്രദേശത്തെ ബി ജെ പി പ്രവർത്തകരായിരുന്ന കുറുപ്പൻ സതീഷും കുടുംബവും സി പി ഐ എം പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.

സ്വീകരണ യോഗം ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു. കെ.എ.വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. സഖാക്കൾ കെ.സി. പ്രസാദ്, സുരേഷ് മഠത്തിൽ, ശാന്തി ഭാസി, സി എം നിസാർ , വി എ ഷാജുദ്ദീൻ , വി ആർ ഷിജിത്ത് എന്നിവർ സംസാരിച്ചു. കെ കെ അനിൽ കുമാർ, പി ബി നിലേഷ് ജിത്ത് , എ എസ് സബിത്ത് , കെ ഡി സതീഷ് , ഷൈന മുഹമ്മദ്, എന്നിവർ നേതൃത്വം നൽകി.

Related posts

ശാരദ നിര്യാതയായി.

murali

ബിജെപി ഒല്ലൂർ സെൻററിൽ വാഴ വച്ച് പ്രതിഷേധിച്ചു.

murali

പെരുംമ്പിള്ളിശ്ശേരിയിൽ വീടുകയറി ആക്രമണം; പ്രതി അറസ്റ്റിൽ.

murali
error: Content is protected !!