NCT
KeralaNewsThrissur News

കുന്നംകുളം പഴയ ബസ്റ്റാൻഡിൽ നിന്നും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ.

കുന്നംകുളം : അതിമാരക സിന്തറ്റിക്ക് മയക്ക് മരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. വടക്കേക്കാട് സ്വദേശി വലിയവീട്ടിൽ മുഹമ്മദ് അൻസാരിയെ (20) ആണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പൊലീസും ചേർന്ന് പിടികൂടിയത്.

ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ  കൊണ്ടുവരുന്നുണ്ടെന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്  കുന്നംകുളം എസ്എച്ച്ഒ യുകെ ഷാജഹാന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ ബിജുവും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുന്നംകുളം പഴയ ബസ്റ്റാൻഡിൽ നിന്നും പ്രതിയെ പിടികൂടിയത്.

Related posts

അന്തിക്കാട് മകരഭരണി വേലാഘോഷത്തിനിടെ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.

murali

സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ നടത്തി കത്തോലിക്ക കോൺഗ്രസ്സ്.

murali

മൂർക്കനാട് കൊലപാതക കേസിലെ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തു.

murali
error: Content is protected !!