ചേർപ്പ് : വീട്ടുമുറ്റത്തുകിടന്ന കാറിൽനിന്ന് 20 കിലോ കഞ്ചാവ് പിടികൂടി. പോലീസ് എത്തിയതറിഞ്ഞ് പ്രതി വീടിന്റെ ടെറസിൽനിന്നു ചാടി ഓടിരക്ഷപ്പെട്ടു. ചൊവ്വൂർ വളപ്പിൽ അക്ഷയ് (31) ആണ് രക്ഷപ്പെട്ടത്.
റൂറൽ എസ്.പി. നൽകിയ സൂചന അനുസരിച്ച് എസ്.ഐ.മാരായ പി.വി. ഷാജി, അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ആണ് കഞ്ചാവ് പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ 10 പായ്ക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
