NCT
KeralaNewsThrissur News

ബസിൽ കുഴഞ്ഞുവീണ് മരിച്ചു.

ബസ്സിൽ കുഴഞ്ഞു വീണ് യാത്രക്കാരി മരിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ ആയ കുഴൂർ സൗത്ത് താണിശ്ശേരി സ്വദേശിനിയായ ഇന്ദു (39) ആണ് മരിച്ചത്. പാറപ്പുറത്തുനിന്നും ജോലിക്ക് പോകാൻ ബസ്സിൽ കയറി വലിയപറമ്പ് എത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് അതേ ബസ്സിൽ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

എടവിലങ്ങ് പഞ്ചായത്തിലെ ഐ സി ഡി എസ് സൂപ്പർവൈസറായ ഇന്ദു രാവിലെ ജോലിക്ക് പോകുന്നതിനായി കുഴൂർ പാറപ്പുറം ബസ്സ് സ്റ്റോപ്പിൽ നിന്നും ബസ്സിൽ കയറിയതായിരുന്നു. മാള കോട്ടമുറിയിൽ എത്തിയപ്പോൾ കൂടെയുള്ള യാത്രക്കാരോട് തനിക്ക് നെഞ്ച് വേദനയുണ്ടെന്ന് പറഞ്ഞ് ബസ്സിൽ കുഴഞ്ഞു വീഴുകയാണുണ്ടായത്.

യാത്രക്കാരും ബസ്സ് ജീവനക്കാരും കൂടി അവരെ ഉടൻ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലു० ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭർത്താവ് സുജിത്ത് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. മകൾ സിദ്ധി മാള സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിനിയാണ്.

Related posts

എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

murali

ഗുരുവായൂര്‍ മേല്‍ശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മന മധുസൂദനന്‍ നമ്പൂതിരി തെരഞ്ഞെടുത്തു.

murali

വാടാനപ്പളിയിൽ ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം.

murali
error: Content is protected !!