തൃശ്ശൂർ ശക്തൻ സ്റ്റാൻൻ്റിലേക്ക് സർവ്വീസ് നടത്തുന്ന വിവിധ റൂട്ടുകളിലെ സ്വകാര്യ ബസ്സുകൾ നാളെ പണിമുടക്കും. ശക്തൻ സ്റ്റാൻ്റ് കവാടത്തെ ചൊല്ലിയുള്ള തർക്കമാണ് പണിമുടക്കിന് കാരണം.
കൊടുങ്ങല്ലൂര്‍- ഇരിങ്ങാലക്കുട – മാള റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളും ചേര്‍പ്പ് വഴിയില്‍ തൃപ്രയാര്‍ക്കു പോകുന്ന ബസുകളും തൃശൂര്‍ – കാട്ടൂര്‍ റൂട്ടിലെ വണ്ടികളും തൃശൂരില്‍ നിന്ന് കുന്നംകുളം, ഗുരുവായൂര്‍, ചാവക്കാട്, കുറ്റിപ്പുറം കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള ബസുകളും കാഞ്ഞാണി വഴി വാടാനപ്പള്ളിക്ക് പോകുന്ന ബസുകള്‍,
തൃശൂര്‍ – പാലക്കാട് , പൊള്ളാച്ചി, ഗോവിന്ദാപുരം, പീച്ചി ഡാം, വലക്കാവ് , മാന്ദാമംഗലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളും ഇന്ന് പണിമുടക്കില്‍ പങ്കുചേരും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വടക്കേ സ്റ്റാന്‍ഡിലേക്ക് സര്‍വീസ് നടത്തുന്നത് ബസുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.
