കാട്ടൂർ : ബൈക്ക് ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള വിരോധത്തിൽ ദേഹോപദ്രവമേൽപ്പിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ കാറളം പട്ടന്റെ കുന്ന് ദേശത്ത് വെളിയത്ത് വീട്ടിൽ സനലി (29) നെ കാട്ടൂർ എസ്.എച്ച്.ഒ. ഇ.ആർ. ബൈജു, എസ്.ഐ. ബാബു ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു.
ഒക്ടോബർ അഞ്ചിന് കാറളം വെള്ളാനിയിലായിരുന്നു സംഭവം. കാറളം പട്ടന്റെ കുന്ന് ദേശത്ത് പുത്തൻകുളം വീട്ടിൽ ബദറുദ്ദിന്റെ മകൻ നവാസിനെ (36) നെയാണ് ദേഹോപദ്രവം ഏൽപ്പിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റി മാൻഡ് ചെയ്തു.
