NCT
KeralaNewsThrissur News

തൃശ്ശൂർ മണ്ണുത്തിയിൽ ലഹരി വേട്ട ; 95 ഗ്രാം എം.ഡി.എം.എയുമായി കരുവന്നൂർ സ്വദേശി അറസ്റ്റിൽ.

തൃശ്ശൂർ : മണ്ണുത്തിയിൽ 95 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിലായി. കരുവന്നൂർ പൊറത്തിശ്ശേരി സ്വദേശി 40 വയസ്സുള്ള ഷമീർ ആണ് മണ്ണുത്തി പോലീസിന്റെ പിടിയിലായത്.

ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവന്ന മയക്കുമരുന്നാണ് മണ്ണുത്തിയിൽ വച്ച് പോലീസ് പിടികൂടിയത്.  ബാംഗ്ലൂരിൽ നിന്നും ഒരു ലക്ഷം രൂപയ്ക്ക് വാങ്ങി തൃശ്ശൂരിൽ ചില്ലറ വില്പന നടത്തുന്നതിനായി കൊണ്ടുവരുന്നതിനിടയാണ് പിടിയിലായത്.

പിടിയിലായ ഷമീറിർ മുൻപും ലഹരി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Related posts

കയ്പമംഗലം കൊലപാതകം; 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

murali

പത്മപ്രഭ പുരസ്കാരം കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്.

murali

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ ഈസ്റ്റർ ആഘോഷിച്ചു.

murali
error: Content is protected !!