NCT
KeralaNewsThrissur News

മണ്ഡല മകരവിളക്ക് തീർത്ഥാടനം : നവംബർ 16 മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം ഒരു മണിക്കൂർ നീട്ടി.

ഗുരുവായൂർ  : മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തർക്ക് സുഗമമായ ദർശനത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം ഒരു മണിക്കൂർ നീട്ടി. വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ 2025 ജനുവരി 19 വരെയാണ് ദർശനസമയം ഒരു മണിക്കൂർ നീട്ടാൻ തീരുമാനമായത്.

വൈകുന്നേരത്തെ ദർശനത്തിനായി ക്ഷേത്രം നട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും.നിലവിൽ നാലര മണിക്കാണ് നട തുറക്കുന്നത്. ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥമാണ് നടപടി. ഇതോടെ ഒരു മണിക്കൂർ അധിക സമയം ഭക്തർക്ക് ദർശനത്തിന് ലഭിക്കും. കൂടുതൽ ഭക്തർക്ക് ദർശനം സാധ്യമാക്കുന്നതിനാണ് ദേവസ്വം ഭരണസമിതി യോഗ തീരുമാനം.

ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അധ്യക്ഷനായിരുന്നു. ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, ശ്രീ.സി. മനോജ്, കെ.പി. വിശ്വനാഥൻ, വി.ജി. രവീന്ദ്രൻ, മനോജ് ബി. നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related posts

ഭാരതപ്പുഴയില്‍ തീപിടുത്തം; കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.

murali

എസ്എസ്എൽസി, പ്ലസ് ടു: ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ പ്രതിഭകളെ ആദരിച്ചു.

murali

വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനിടെ മോഷണം: വയോധിക പിടിയിൽ.

murali
error: Content is protected !!