NCT
KeralaNewsThrissur News

തളിക്കുളത്ത് വീട്ടമ്മയുടെ മാലപൊട്ടിക്കാൻ ശ്രമം: ബൈക്കിലെത്തിയ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

തളിക്കുളം : ബൈക്കിലെത്തിയ യുവാവ് റോഡിലൂടെ നടന്നു പോകുകയായിരുന്ന വീട്ടമ്മയുടെ മാലപൊട്ടിക്കാൻ ശ്രമം. തളിക്കുളം ചേർക്കര മേപ്പുറത്ത് ദേവദാസിന്റെ ഭാര്യ ഗിരിജയുടെ മാലപൊട്ടിക്കാനാണ് ശ്രമമുണ്ടായത്.

ചൊവ്വാഴ്ച രാവിലെ 9.45 ഓടെ കിഴക്കേ ടിപ്പു സുൽത്താൻ റോഡിൽ ബ്ലോക്കാ ഫീസിന് വടക്ക് ഭാഗത്ത് വെച്ചായിരുന്നു സംഭവം. ഗിരിജ വീട്ടിൽ നിന്ന് തളിക്കുളത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. സമീപം മറ്റാരും ഇല്ലാത്ത ഈ സമയത്ത് ബൈക്ക് സമീപം കൊണ്ടുവന്ന് നിർത്തിയ യുവാവ് കൈവശം പൈസ ഇല്ലെന്നും 50 രൂപ തരാൻ പറ്റുമോ എന്നും ആവശ്യപ്പെട്ടിരുന്നു.

പേഴ്സിൽ നിന്ന് പൈസ എടുക്കാനുള്ള തക്കത്തിൽ യുവാവ് ഗിരിജയുടെ കഴുത്തിൽ അണിഞ്ഞിരുന്ന മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ നേരം കുതറി പിന്നോട്ടു മാറിയതോടെ മാലപൊട്ടിക്കാൻ കഴിഞ്ഞില്ല. ഈ നേരം ഒരു യാത്രക്കാരൻ അതു വഴി വന്നതോടെ പിടിക്കപ്പെടുമെന്ന് കരുതി ഇയാൾ ബൈക്കിൽ പാഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

യുവാവ് ഹെൽമെറ്റ് ധരിച്ചിരുന്നതായി ഗിരിജ പറയുന്നു. വിവരം അറിയിച്ചതോടെ പൊലിസ് സ്ഥലത്ത് എത്തി. സമീപമുള്ള വീട്ടിലെ റോഡരികിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. കാമറ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

Related posts

സുരേഷ് ഗോപിക്ക് വോട്ട് ഗുരുവായൂരിൽ : കുമ്പിടിയെന്ന് വിളിച്ച് അനിൽ അക്കരയുടെ പരിഹാസം.

murali

കാഞ്ഞാണിയിൽ വാഹനാപകടം: രണ്ട് പേർ മരിച്ചു.

murali

കൊടുങ്ങല്ലൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പി.യു.സുരേഷ് കുമാർ മത്സരിക്കും.

murali
error: Content is protected !!