NCT
KeralaNewsThrissur News

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റിന്റെ വാർഷിക പൊതുയോഗം നടന്നു.

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ (KHRA) തൃപ്രയാർ യൂണിറ്റിന്റെ 2023-24 വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പ് Fuzo തൃപ്രയാർ ഹാളിൽ നടന്നു. യോഗം ഉദ്ഘാടനം KHRA ജില്ലാ പ്രസിഡൻറ്   അമ്പാടി ഉണ്ണികൃഷ്ണൻ നിർവഹിച്ചു.

യൂണിറ്റ് പ്രസിഡൻറ്   RA മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം KHRA സംസ്ഥാന വർക്കിംഗ് പ്രസിഡൻറ്   ബിജുലാൽ നിർവ്വഹിച്ചപ്പോൾ, സംഘടനാ സന്ദേശം തൃശ്ശൂർ ജില്ലാ സെക്രട്ടേറി   വി അർ സുകുമാർ നൽകി. വിശിഷ്ട അതിഥികളായ ജില്ല ട്രഷറർ സുന്ദരൻ നായർ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പറും KHRA സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രേംരാജ് എന്നിവർ സംസാരിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് മെമ്പർമാരായ സദാനന്ദൻ, ബാബു ദാസ് കൊടകര, അഷ്റഫ് എടക്കഴിയൂർ, രാമകൃഷ്ണൻ ഗുരുവായൂർ എന്നിവർ ആശംസകൾ അറിയിച്ചു. നിസ്വാർത്ഥ സേവനത്തിനുള്ള KHRA അവാർഡ് തൃപ്രയാർ ലൈഫ് സപ്പോർട്ട് മെഡിക്കൽ ട്രസ്റ്റ് അംഗങ്ങൾക്ക് നൽകി. കലാകായിക വിദ്യാഭ്യാസ അവാർഡുകൾ സംസ്ഥാന വർക്കിങ് പ്രസിഡൻറ് ബിജുലാൽ നിർവഹിച്ചു.

വയനാട് ദുരന്തത്തിൽ KHRA കമ്മ്യൂണിറ്റി കിച്ചണിൽ പ്രവർത്തിച്ച തൃപ്രയാർ യൂണിറ്റ് അംഗങ്ങളായ പി എ ബഷീർ, മുനീം ജാവിദ്, അക്ഷയ് എസ് കൃഷ്ണ, അനന്തു എസ് കൃഷ്ണ, നാഷണൽ വീൽചെയർ റഗ്ബി മത്സരങ്ങളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കേരള ടീം അംഗങ്ങളായ നാട്ടിക സ്വദേശി കെ എച്ച് സാദിഖ് തളിക്കുളം സ്വദേശി ആര്‍ എം ഷാഫിർ എന്നിവരെ ആദരിച്ചു. ചില തിരുത്തലുകൾ വരുത്തി പഴയ കമ്മറ്റിയെ തന്നെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. RA മുഹമ്മദിനെ പ്രസിഡന്റായും,  അക്ഷയ് .എസ്. കൃഷ്ണയെ സെക്രട്ടറിയായും, ട്രഷററായി റഹ്മത്ത് ബാബുവിനെയും തിരഞ്ഞെടുത്തു.

R A മുഹമ്മദ്, അക്ഷയ് കൃഷ്ണ ,റഹ്മത്ത് ബാബു , പി ടി ഹരിദാസ് , പി എ അഷ്റഫ്, ശിവകുമാർ, പി എ ബഷീർ , മുനീം ജാവീദ്, ഇസ്മായിൽ, ഷെനിബ്, റഷീദ്, കിഷോർ, ബിനോയ്, രാജു നമ്പീശൻ തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി.

Related posts

കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി അപകടം : യുവാവ് മരിച്ചു.

murali

കൂർക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ.പി കെട്ടിടം നാടിന് സമർപ്പിച്ചു.

murali

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് പോലീസിൻ്റെ പിടിയിൽ.

murali
error: Content is protected !!