വടക്കാഞ്ചേരിയിൽ അടച്ചിട്ട വീട്ടിൽ മോഷണം. 15 പവൻ സ്വർണം കവർന്നു. വാഴാനി റോഡിലെ എങ്കക്കാട്ടെ വീട്ടിൽ നിന്നാണ് 8 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും ടിവിയും അടക്കമുള്ളവ കവർന്നത്.
ഇന്ന് രാവിലെ വീട് തുറന്നുകിടക്കുന്നത് കണ്ട തൊഴിലാളികളാണ് വീട്ടുകാരെ വിവരമറിയിച്ചത്. വീടിനകത്തെ അലമാരകൾ തകർത്ത മോഷ്ടാക്കൾ സ്വർണം, രണ്ട് എൽഇഡി ടിവികൾ, ബാത്റൂം ഫിറ്റിങ്ങുകൾ എന്നിവയും കവർന്നു. പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
