തൃപ്രയാർ : ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശിയുടെ ഭാഗമായുള്ള കലാ സാംസ്കാരിക പരിപാടികൾ ഇന്ന് മുതൽ (വെള്ളിയാഴ്ച) തുടങ്ങും. വൈകീട്ട് അഞ്ചിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ ഉദ്ഘാടനം ചെയ്യും. നടി അപർണ ബാലമുരളി മുഖ്യാതിഥിയാകും.
ആറിന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം, ഏഴിന് മധു ശക്തിധര പണിക്കരുടെ ഭക്തിഗാനമേള, ഒമ്പതിന് തളിക്കുളം പൂർവരംഗയുടെ നൃത്താഞ്ജലി എന്നിവ നടക്കും.
