NCT
KeralaNewsThrissur News

പഴുവിലിൽ രണ്ടു വീടുകൾക്ക് നേരെ ഗുണ്ടാ ആക്രമണം.

പഴുവിലിൽ വീടുകൾക്ക് നേരെ ഗുണ്ടാ ആക്രമണം. സുബ്രമണ്യസ്വാമി ക്ഷേത്രം ഉപദേശക സമിതി പ്രസിഡണ്ട്പി.എ ദേവിദാസ് ഉപദേശക സമിതി അംഗവും സി പി ഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എ.ബി ജയപ്രകാശിന്റെയും വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

കണ്ടാലറിയാവുന്ന നാലോളം സംഘം വടികളും ആയുധങ്ങളുമുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. എ.ബി ജയപ്രകാശിന്റെ വീടിന്റെ ജനൽ ചില്ലുകളും മുറ്റത്തിരുന്ന മൂന്നോളം സ്ക്കൂട്ടറുകളും തകർത്തിട്ടുണ്ട് ദേവിദാസിന്റെ വീടിന്റെ മുൻ വശത്തെ മുഴുവൻ ജനൽ ചില്ലുകളും ആക്രമണത്തിൽ തകർന്നു. ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷത്തിനിടെ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് കേസ്സെടുത്തിരുന്നു.

ഇതിൽ പ്രതിയായ യുവാവ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു . ഇയാൾകെതിരെ അന്തിക്കാട് സ്റ്റേഷനിലെ ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ്. ഇയാളുടെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ക്രിമിനൽ സംഘമാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. അന്തിക്കാട് പൊലിസ് സ്ഥലത്തെത്തി പ്രതികൾക്കായി അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

murali

തൃശൂർ മെഡിക്കൽ കോളേജിൽ അഗ്നിബാധ.

murali

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇരിങ്ങാലക്കുട നഗരസഭാ യൂത്ത് കോ-ഓര്‍ഡിനേറ്ററെ ജില്ലാ കലക്ടര്‍ ആദരിച്ചു.

murali
error: Content is protected !!