വടക്കാഞ്ചേരി എങ്കക്കാട് വീട് കുത്തിത്തുറന്ന് 15 പവനോളം സ്വർണ്ണം മോഷണം നടത്തിയ കേസിൽ മൂന്ന് പേരെ വടക്കാഞ്ചേരി പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശിയായ ശിവ, എങ്കക്കാട് സ്വദേശി ഹസൻ, പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരെയാണ് അന്വേഷണസംഘം ഓട്ടുപാറയിൽ നിന്ന് പിടികൂടിയത്.
നാലുമാസത്തോളമായി പൂട്ടിക്കിടന്ന എങ്കക്കാട് കളത്തിപ്പറമ്പിൽ കുഞ്ഞന്റെ വീട്ടിൽ നിന്നാണ് പതിനഞ്ചര പവൻ മോഷണം പോയത്. വടക്കാഞ്ചേരി സി.ഐ റിജിൻ എം തോമസ്, എസ്.ഐ അനുരാജ്, എസ്.സി.പി.ഓ സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
