NCT
KeralaNewsThrissur News

നാട്ടിക ഉപതെരഞ്ഞെടുപ്പ് : എൽഡിഎഫ് സ്ഥാനാർത്ഥിയായി വി. ശ്രീകുമാറിനെ പ്രഖ്യാപിച്ചു.

നാട്ടിക ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി വി. ശ്രീകുമാറിനെ പ്രഖ്യാപിച്ചു. ഒമ്പതാം വാർഡ് പുരോഗമന വേദിയിൽ നടന്ന യോഗത്തിൽ എം. സ്വർണ്ണലത അധ്യക്ഷയായി.

സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ബി ഹംസ, സിപിഐ ലോക്കൽ സെക്രട്ടറി സി എസ് മണി, എൽഡിഎഫ് കൺവീനർ ടി ആര്‍ വിജയരാഘവൻ, എൻ സി പി നേതാവ് യു. കെ ഗോപാലൻ, കെ ബി ഷണ്മുഖന്റെ മകൻ നിനോ ഷണ്മുഖൻ, സിപിഐഎം ഏരിയ കമ്മിറ്റി അംഗം എം. ആർ ദിനേശൻ,

ലോക്കൽ കമ്മിറ്റി അംഗം ടി.വി ശ്രീജിത്ത്, നാട്ടിക സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ. കെ ധർമ്മപാലൻ, സ്ഥാനാർത്ഥി വി ശ്രീകുമാർ എന്നിവർ സംസാരിച്ചു. നിനോ ഷണ്മുഖനും എം സ്വർണ്ണലതയും ചേർന്ന് സ്ഥാനാർത്ഥിയെ ഷാളണിയിച്ചു.

Related posts

സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുന്നംകുളം നോർത്ത് യുണിറ്റ് അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക ട്രഷറി ഓഫീസർ ജി. കിഷോറിനെ എൽപ്പിച്ചു.

murali

പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ.

murali

ആളൊഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി.

murali
error: Content is protected !!