കയ്‌പമംഗലം കൂരിക്കുഴി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗഹൃദകൂട്ടായ്മ സംഘടിപ്പിച്ചു. കേരള ന്യൂനപക്ഷ കമ്മീഷൻ അംഗം എ.സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്‌തു. ന്യൂനപ ക്ഷങ്ങളും അവകാശങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
കേരള വഖഫ് ബോർഡ് അംഗം മസ്ഊദ് ഇടപ്പള്ളി വഖഫ് ബോർഡും ആനുകൂല്യങ്ങളും എന്ന വിഷയത്തിൽ ക്ലാസെടുത്ത്. കൂരിക്കുഴി മഹല്ല് ഖത്തീബ് സാദിഖ് സഖാഫി, പ്രസിഡണ്ട് സിറാജുദ്ദീൻ സഖാഫി, സെക്രട്ടറി കെ. കെ. ഹംസ, സമീർ, ഫയാസ് തുടങ്ങിയവർ പങ്കെടുത്തു.
