NCT
KeralaNewsThrissur News

ഗുരുവായൂരില്‍ വീട്ടമ്മയുടെ അഞ്ചര പവന്റെ താലി മാല കവര്‍ന്നു.

ഗുരുവായൂരില്‍ പുലര്‍ച്ചെ വീട്ടുമുറ്റത്ത് പണിയെടുത്തു കൊണ്ടിരുന്ന വീട്ടമ്മയുടെ അഞ്ചര പവന്റെ താലി മാല കവര്‍ന്നു. തെക്കേ നടയില്‍ പുളിയശേരി ലജീഷിന്റെ ഭാര്യ സിധുവിന്റെ മാലയാണ് കവര്‍ന്നത്.

ബുധനാഴ്ച രാവിലെ 6.30 യോടെയാണ് സംഭവം. അരി കഴുകുകയായിരുന്ന വീട്ടമ്മയുടെ പിറകിലൂടെ വന്ന മോഷ്ടാവ് കഴുത്തിൽ നിന്നും മാല ഊരിയെടുക്കു കയായിരുന്നു. വീട്ടമ്മ ഒച്ചവെച്ചതോടെ മോഷ്ടാവ് മാലയുമായി രക്ഷപ്പെട്ടു.

സംഭവമറിഞ്ഞ് നാട്ടുകാർ ഓടിയെത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. മോഷ്ടാവ് മുഖം മറച്ചിരുന്നതായി ഇവർ പറഞ്ഞു. സമീപത്തെ രണ്ട് വീടുകളിലും മോഷണ ശ്രമവും നടന്നതായും പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

എടമുട്ടം ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലാഘോഷം നാളെ.

murali

വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്.

murali

വാടാനപ്പിള്ളിയിൽ നടുറോഡിൽ വാളുമായി യുവാവിനെ ആക്രമിച്ച കേസിലെ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

murali
error: Content is protected !!