NCT
KeralaNewsThrissur News

വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്.

കയ്പ്പമംഗലം : ദേശീയപാത 66ൽ മൂന്നുപീടിക സെൻ്ററിൽ ഭരണി ഭക്തർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു.അപകടം. കോഴിക്കോട് സ്വദേശികളായ രാജൻ, റീജ, അനന്തു, എന്നിവർക്കും കണ്ണൂർ സ്വദേശികളായ അഖിൽ, നവ്യ എന്നിവർക്കുമാണ് പരുക്കേറ്റത്.

ഇവരെ പെരിഞ്ഞനം ഫസ്‌റ്റ് എയ്‌ഡ് ആംബുലൻസിൽ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭരണിക്ക് വരുകയായിരുന്ന കണ്ണൂർ സ്വദേശികളുടെ കാറും ഭരണിക്കെത്തി മടങ്ങിയ കോഴിക്കോട് സ്വദേശികളുടെ കാറുമാണ് കൂട്ടിയിടിച്ചത്.

Related posts

വീടാക്രമിച്ച് ഓട്ടോറിക്ഷ തല്ലിത്തകർത്ത സഹോദരങ്ങളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

murali

എടത്തിരുത്തി സ്വദേശിയെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജയിലിലാക്കി.

murali

ഒരു കോടി എട്ട് ലക്ഷത്തിലധികം രൂപയുടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതിയെ മുംബൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.

murali
error: Content is protected !!