ചാവക്കാട് : അന്തര്‍ ജില്ലാ കുറ്റവാളിയെ കാപ്പ നിയമം പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പാലയൂർ സ്വദേശി കറുപ്പം വീട്ടിൽ ഫവാദി(38) നെയാണ് തൃശൂർ ജില്ലാ കളക്ടറുടെ കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ നിർദേശപ്രകാരം, ഗുരുവായൂർ എ.സി.പി കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്പെക്ടര്‍ വി.വി. വിമൽ, സിവിൽ പോലീസ് ഓഫീസര്‍മാരായ വൈ.എൻ. റോബര്‍ട്ട്, കെ.ആർ. ശ്രാവണ്‍, കെ.ജി. അനൂപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
