NCT
KeralaNewsThrissur News

ശ്രീരാമപാദ സുവർണമുദ്ര പുരസ്കാരത്തിന് തിമില വാദ്യകല വിദ്വാൻ കേളത്ത് കുട്ടപ്പൻ മാരാർ അർഹനായി.

തൃപ്രയാർ  : ക്ഷേത്രവാദ്യകല ആസ്വാദകസമിതി നൽകിവരുന്ന മുതിർന്ന കലാകാരന്മാർക്കുള്ള ശ്രീരാമപാദ സുവർണമുദ്ര പുരസ്കാരത്തിന് ഈ വർഷം തിമില വാദ്യകല വിദ്വാൻ കേളത്ത് കുട്ടപ്പൻ മാരാർ അർഹനായി.

23ന് ശനിയാഴ്ച വൈകീട്ട് ആറിന് നടക്കുന്ന പുരസ്‌കാര സമർപ്പണച്ചടങ്ങ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ടി. വേണുഗോപാലൻ മേനോൻ പുരസ്കാരം സമർപ്പിക്കും. തൃപ്രയാർ ദേവസ്വം മാനേജർ മനോജ് കെ. നായർ പ്രശസ്തിപത്രം കൈമാറും.

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് വിദ്യാധരൻ, മൃദംഗ കലാകാരൻ തൃശ്ശൂർ ബി. ജയറാം, കിഴക്കൂട്ട് അനിയൻ മാരാർ, പരയ്ക്കാട്ട് തങ്കപ്പൻ മാരാർ എന്നിവരെ കൊച്ചിൻ ദേവസ്വം ബോർഡ് അസി. കമ്മിഷണർ കെ. ബിജുകുമാർ ആദരിക്കും.

ആസ്വാദകസമിതി ചെയർമാൻ പി.ജി. നായർ, ജനറൽ കൺവീനർ വിനോദ് നടുവത്തേരി, വൈസ് ചെയർമാൻ എൻ.കെ. ചിദംബരൻ, ട്രഷറർ സി. പ്രേംകുമാർ എന്നിവർ പങ്കെടുത്തു.

 

 

Related posts

ഉംറ നിർവ്വഹിക്കാനെത്തിയ വാടാനപ്പള്ളി സ്വദേശി മക്കയിൽ മരണപ്പെട്ടു.

murali

വാടാനപ്പിള്ളിയിൽ കൽപണിയുടെ മറവിൽ അതിഥി തൊഴിലാളികൾക്ക് കഞ്ചാവ് വിൽപന: പ്രതി അറസ്റ്റിൽ.

murali

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിൽ യുവാവിനെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.

murali
error: Content is protected !!