NCT
KeralaNewsThrissur News

കുറുമ്പിലാവ് സിപിഐ ലോക്കൽ കമ്മറ്റി ഓഫീസ് അടിച്ചു തകർത്ത സംഭവം: രണ്ട് പേർ അറസ്റ്റിൽ.

അന്തിക്കാട്: കുറുമ്പിലാവ് സിപിഐ ലോക്കൽ കമ്മറ്റി ഓഫീസ് അടിച്ചു തകർത്ത കേസിലെ പ്രതികളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

പഴുവിൽ സ്വദേശികളായ പൊറ്റെക്കാട്ട് മണികണ്ഠൻ (52), വലിയപറമ്പിൽ അമൽരാജ് (24) എന്നിവരേയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്‌പി കെ.സുരേഷ്, എസ് ഐ കെ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്‌തത്.

മറ്റുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും അടുത്ത ദിവസം ശേഷിക്കുന്ന പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനാകുമെന്നും പോലീസ് പറഞ്ഞു.

Related posts

തൃപ്രയാറിൽ ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു.

murali

കയ്‌പമംഗലം സ്വദേശി വാഹനാപകടത്തിൽ മരിച്ചു.

murali

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്; മാർച്ച് 26 മുതൽ അനിശ്ചിതകാല പണിമുടക്ക്.

murali
error: Content is protected !!