NCT
KeralaNewsThrissur News

മുല്ലശ്ശേരി പറമ്പൻന്തളി ക്ഷേത്ര പരിസരത്തു അജ്ഞാത ജീവിയുടെ സാന്നിധ്യം: ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

മുല്ലശ്ശേരി പറമ്പൻന്തളി ക്ഷേത്ര പരിസരത്തു അജ്ഞാത ജീവിയുടെ സാന്നിധ്യം കാണുകയും നിരവധി പേർക്ക് കടിയേറ്റ സംഭവത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പറമ്പൻന്തളി അമ്പലത്തിലെ സിസിടിവി പരിശോധിച്ച് കുറുനരി വിഭാഗത്തിൽപ്പെട്ട ജീവിയാണെന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ കാടുപിടിച്ച സ്ഥലങ്ങൾ വെട്ടി വൃത്തിയാക്കണമെന്നും, രാത്രികാലങ്ങളിൽ വെളിച്ചം ഇല്ലാത്ത സ്ഥലങ്ങളിൽ ലൈറ്റുകൾ ഇടണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പട്ടിക്കാട് സ്റ്റേഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. പ്രസാദിൻറെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ജയരാജൻ,വാർഡ് അംഗം ശ്രീദേവി ഡേവിസ് മാനേജർ എം.വി. രത്നാകരൻ എന്നിവർ ഉദ്യോഗസ്ഥരോട് വിശദാംശങ്ങൾ നടത്തി.

Related posts

കാപ്പ ഉത്തരവ് ലംഘിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

murali

ആളൂരില്‍ പ്രവര്‍ത്തിക്കുന്ന ‘ചിരാഗ് പ്യുവര്‍ കൗ ഗീ’ നെയ്യ് : വില്‍പന നിരോധിച്ചു.

murali

ജീവിതപ്പാത’യുടെ 50-ാംവാർഷികാഘോഷവും, പ്രൊഫ. ചെറുകാട് അനുസ്മരണവും..

murali
error: Content is protected !!