മലപ്പുറം : വണ്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിൽ സിനിമ സീരിയൽ നടനായ അധ്യാപകൻ അറസ്റ്റിലായി. വണ്ടൂര്‍ സ്വദേശി മുക്കണ്ണ് അബ്ദുൽ നാസർ (നാസർ കറുത്തേനി-55) ആണ് അറസ്റ്റിലായത്.
പീഡന വിവരം പെൺകുട്ടി കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. തുടർന്ന്, രക്ഷിതാക്കൾ വണ്ടൂർ പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. നിരവധി സിനിമകളിലും, സീരിയലുകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ച വ്യക്തി കൂടിയാണ് പ്രതി.
