കയ്പമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസ് വളപ്പിൽ നിന്നും മൂർഖൻ പാമ്പുകളെ പിടികൂടി. പ്രിയദർശിനി ഹാളിന് പുറകിൽ മതിൽ പൊളിഞ്ഞു കിടക്കുന്ന ഭാഗത്ത് നിന്നാണ് പാമ്പുകളെ പിടികൂടിയത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സ്ത്രീയാണ് പാമ്പുകളെ കണ്ടത്.
തുടർന്ന് പഞ്ചായത്തധികൃതരെ വിവരമറിയിക്കുകയായിരുന്നു. വന്യജീവി സംരക്ഷകൻ കൊടുങ്ങല്ലൂർ സ്വദേശി താഹിർ എത്തി പാമ്പുകളെ പിടികൂടി. അഞ്ചടി നീളമുള്ളതും, മൂന്ന് അടി നീളമുള്ളതുമായ രണ്ട് പാമ്പുകളെയാണ് പിടികൂടിയത്. പാമ്പുകളെ വനം വകുപ്പിന് കൈമാറുമെന്ന് താഹിർ പറഞ്ഞു.
