NCT
KeralaNewsThrissur News

ഇരിങ്ങാലക്കുടയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു.

ഇരിങ്ങാലക്കുട : കോമ്പാറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. വെള്ളാങ്ങല്ലൂർ ചാമക്കുന്ന് പാലേരി റോഡിൽ വാഴൂർ ദിനേഷ് കുമാറിൻ്റെ ഭാര്യ ഷൈജയാണ്  (44) മരിച്ചത്. കാർ സ്വകാര്യബസ്സിനെ മറികടക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. ക്രൈസ്റ്റ് കോളേജിൽ പഠിക്കുന്ന മകനെ കൊണ്ടു വരാൻ വേണ്ടി പോവുകയായിരുന്നു ഷൈജ. അപകടം നടന്ന ഉടൻ ഷൈജയെ സമീപത്തുള്ള കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

തൃശ്ശൂരിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. 

murali

ബൈക്ക് തെന്നിമറിഞ്ഞ് ബൈക്ക് യാത്രികന് പരിക്കേറ്റു.

murali

കവർച്ചാ കേസിലെ പ്രതിയായ മതിലകം സ്വദേശി അഷ്കറിനെ കാപ്പ ചുമത്തി ജയിലിലടച്ചു.

murali
error: Content is protected !!