NCT
KeralaNewsThrissur News

കാപ്പ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഉൾപ്പെടെ രണ്ടുപേർ വധശ്രമക്കേസിൽ അറസ്റ്റിൽ.

മതിലകം : കാപ്പ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഉൾപ്പെടെ രണ്ടുപേർ വധശ്രമക്കേസിൽ അറസ്റ്റിൽ. നിരവധി ക്രിമിനൽക്കേസുകളിലെ പ്രതികളായ കൂളിമുട്ടം ഭജനമഠം സ്വദേശികളായ ഇളയരാംപുരയ്ക്കൽ രാഹുൽരാജ് (32), കൂരാംപുറത്ത് അഖിൽ (30) എന്നിവരെയാണ് മതിലകം പോലീസ് അറസ്റ്റുചെയ്തത്.

നവംബർ ഏഴിന് രാഹുൽരാജിന്റെ ബന്ധുവും അയൽവാസിയുമായ ഇളയരാംപുരയ്ക്കൽ പ്രശോഭിയെയാണ് ഇവർ ആക്രമിച്ചത്. നേരത്തേയും പ്രശോഭിയുടെ കുടുംബത്തിനുനേരേ ഇവർ ആക്രമണം നടത്തിയിരുന്നു. ഒളിവിൽപ്പോയ പ്രതികളെ കൊല്ലം അഴീക്കലിൽനിന്നാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

Related posts

തൃപ്രയാർ ക്ഷേത്രനടയിൽ തെരുവുനായ് ശല്യം.

murali

കാലിൽ ചുറ്റിയ പ്ലാസ്റ്റിക് കയർ കുരുക്കായതോടെ കൂട്ടുകാർക്കൊപ്പം മടങ്ങാനാകാതെ ദേശാടനപ്പക്ഷി.

murali

ചരക്കുലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി.

murali
error: Content is protected !!