NCT
KeralaNewsThrissur News

അനധികൃത കൃത്രിമ പാര് നിർമാണ വസ്തുക്കളും, HM വലകളും വള്ളങ്ങളും പിടിച്ചെടുത്ത് പിഴചുമത്തി സംയുക്ത സംഘം.

ബ്ലാങ്ങാട് : കടലിന്റെ അടിത്തട്ടിലെ ആവാസയിടങ്ങൾ അനധികൃത കൃത്രിമ പാരുകളാൽ നശിപ്പിക്കപ്പെടുന്നതായി പരമ്പരാഗത മത്സ്യ തൊഴിലാളികൾ നൽകിയ പരാതിയിൽ അഴിക്കോട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് – മുനക്കകടവ് കോസ്റ്റൽ പോലീസും അടങ്ങിയ സംയുക്ത സംഘം പുലർച്ചെ 3.30 മണിയോടുകൂടി ബ്ലാങ്ങാട് ബീച്ചിലും കടലിലും നടത്തിയ FAD (ഫിഷ് അഗ്രഗേറ്റിങ് ഡിവൈസ് ) ഓപ്പറേഷനിൽ തമിഴ്നാട് കുളച്ചൽ സ്വദേശികളുടെ 6 വള്ളങ്ങളും, തിരുവനന്തപുരത്തെ 2 വള്ളങ്ങളും അനുബന്ധ സാധന സാമഗ്രികളും പിടിച്ചെടുത്തു.

സമുദ്രോൽപ്പന്ന കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കണവ ഇനത്തിൽ പെട്ട മത്സ്യങ്ങളെ പിടിക്കുന്നതിനായി ഉപയോഗശൂന്യമായ വലകളും പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കന്നാസുകളും തെങ്ങിൻ കുലഞ്ചിലും പരസ്പരം കുട്ടി കെട്ടി പ്ലാസ്റ്റിക് ചാക്കുകളിൽ മണൽ നിറച്ച് 25 നോട്ടിക്കൽ (ഏകദേശം 50 കിലോമീറ്റർ) മൈലിനപ്പുറം ആഴക്കടലിൽ നിക്ഷേപിച്ച് ആ സ്ഥലത്തിൻ്റെ ജി.പി.എസ്സ് പൊസിഷൻ (അക്ഷാംശവും രേഖാംശവും) രേഖപ്പെടുത്തി സൂക്ഷിച്ച് രണ്ട് ആഴ്ചക്ക് ശേഷം ഇതേ സ്ഥലത്ത് ചെന്ന് ചൂണ്ടയിട്ട് കണവ പിടിക്കുന്നതാണ് ഇവരുടെ മത്സ്യബന്ധന രീതി.

രണ്ടോ മൂന്നോ തവണത്തെ ഉപയോഗശേഷം ഇവ ഉപേക്ഷിച്ച് കടലിൽ മറ്റൊരിടത്ത് മറ്റൊരു പാര് സൃഷ്ടിക്കുന്നതാണ് ഇവരുടെ രീതി. ഇത്തരത്തിൽ ആഴക്കടലിൽ നിരവധിയിടങ്ങളിൽ അനധികൃത കൃത്രിമ പാര് നിർമ്മിച്ചിരിക്കുന്നതിനാൽ പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് കടലിൽ സുഗമമായി മത്സ്യബന്ധനം നടത്താൻ കഴിയുന്നില്ല. പലപ്പോഴും വലകൾ അനധികൃത കൃത്രിമ പാരുകളിൽ കുടുങ്ങി നശിച്ച് വൻ സാമ്പത്തിക നഷ്ടം സംഭവിക്കാറുണ്ട്.

ആഴകടലിൽ കുമിഞ്ഞുകൂടുന്ന അനധികൃത കൃത്രിമ പാരുകൾ കടലിൽ മലിനീകരണം ഉണ്ടാക്കുകയും കടൽ ജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നശിപ്പിക്കുകയും
മത്സ്യ ലഭ്യത കുറയുമെന്നും മത്സ്യ തൊഴിലാളികൾ പറയുന്നു. പ്ലാസ്റ്റിക് കുപ്പികളും കന്നാസുകളും, ചാക്കുകളും , കുല ഞ്ചിലുകളും വലിയ തോതിൽ എത്തിച്ച് കൊടുക്കുവാൻ ബ്ലാങ്ങാട് കേന്ദ്രീകരിച്ച് നിരവധി എജൻ്റുമാർ പ്രവർത്തിക്കുന്നതായും സംശയിക്കുന്നു.

അഴിക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ MF പോളിൻ്റെയും കോസ്റ്റൽ പോലീസ് സബ്ബ് ഇൻസ്പെക്ടർ ലോഫി രാജിൻ്റെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് മത്സ്യ ബന്ധന യാനങ്ങളും അനുബന്ധ ഉപകരണങ്ങളും കൃത്രിമ പാര് നിർമ്മിക്കാൻ കൊണ്ടുപോയ വസ്തുക്കളും പിടിച്ചെടുത്തത്. റെയ്ഡിൽ തിരുവനന്തപുരം പൊഴിയൂർ സ്വദേശിയുടെ മത്സ്യബന്ധന യാനത്തിൽ നിന്നും നിയമപരമായ അളവിൽ കൂടുതലുള്ള HM വല (ഹാർബർ മാസ്റ്റർ വലകൾ) പിടിച്ചെടുത്തു.

തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നടപടികൾ പൂർത്തികരിച്ച് മൊത്തം 4,37,000/- രൂപ പിഴ ചുമത്തി. FEO മാരായ അശ്വിൻ രാജ്, സുമിത, മെക്കാനിക്ക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ്മെൻ്റ് & വിജിലൻസ് വിഭാഗം ഓഫീസർമാരായ ഷിനിൽകുമാർ ER, ഷൈബു VM, പ്രശാന്ത് കുമാർ VN , മുനക്കടവ് കോസ്റ്റൽ പോലീസ് SI സുമേഷ് ലാൽ, സി പി ഒ മാരായ അനുപ് , നിധിൻ, റെസ്ക്യൂ ഗാർഡുമാരായ പ്രമോദ് , വിപിൻ, ഡ്രൈവർ അഷറഫ്, ബോട്ട് സ്രാങ്ക് അഖിൻ, ബോട്ട് ക്രൂ സുജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

പുലർച്ചെ 1.30 മണിക്ക് തുടങ്ങിയ ഓപ്പറേഷൻ രാവിലെ 7.00 മണിക്ക് പൂർത്തിയായി. വരും ദിവസങ്ങളിലും സംയുക്ത സംഘത്തിൻ്റെ രാത്രികാല പരിശോധനകൾ ആഴകടലിലും ഫിഷ് ലാൻ്റിങ്ങ് സെൻറുകളിലും ഉണ്ടായിരിക്കുമെന്നും ഇത്തരം പ്ലാസ്റ്റിക് വസ്തുകളും കുലഞ്ചിലുകളും കയറ്റി വരുന്ന വാഹനങ്ങൾക്കെതിരെയും നടപടികൾ ഉണ്ടാകുമെന്ന് തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ മജീദ് പോത്തനൂരാൻ പറഞ്ഞു.

Related posts

പൊന്നാനിയിൽ ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി ആറ് പേർ പിടിയിൽ.

murali

ഗുരുവായൂരപ്പന് വഴിപാടായി ഒറ്റമരത്തടിയിൽ തീർത്ത ഫുട്ബോൾ മാതൃക.

murali

വി കെ മോഹനൻ കാർഷിക സംസ്കൃതിയുടെ നേതൃത്വത്തിൽ ശ്രീരാമൻചിറ പാടശേഖരത്തിലെ തണ്ണിമത്തൻ വിളവെടുപ്പ് ഉത്സവം നടന്നു.

murali
error: Content is protected !!