NCT
KeralaNewsThrissur News

ദേശീയപാത മുടിക്കോട് വൻ കഞ്ചാവ് വേട്ട :13 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ.

തൃശൂർ: ദേശീയപാത മുടിക്കോട് വൻ കഞ്ചാവ് വേട്ട. 13 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലാണ് കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായത്. പിടികൂടിയത് 20 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

അങ്കമാലി അയ്യമ്പുഴ തറയിൽ വീട്ടിൽ ജയ്സൺ ബാബു (22), കറുകുറ്റി സ്വദേശി ജോജു ജോഷി (19), എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് കെഎസ്ആര്‍ടിസി ബസ് പരിശോധിച്ച് ഡാൻസാഫ് പിടികൂടിയത്.

ആന്ധ്രപ്രദേശിൽ നിന്നും കെഎസ്ആർടിസി ബസിൽ കൊണ്ടുവരികയായിരുന്ന 13 കിലോ തൂക്കം വരുന്ന കഞ്ചാവാണ് കണ്ടെടുത്തത്. 2 ബാഗുകളിലായി ഏഴ് പൊതുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മണ്ണുത്തി എസ്ഐ കെസി ബൈജുവിന്റെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി പ്രതികളെ പീച്ചി പൊലീസിന് കൈമാറി.

Related posts

‎തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുൽ ഗാന്ധി ഏപ്രിൽ 6 ന് തൃശൂർ ജില്ലയിൽ.

murali

ഉത്രാളിക്കാവ് ദേവീക്ഷേത്രത്തിൽ ദേവിഭാഗവത നവാഹയജ്ഞത്തിന്റെ ആറാം ദിവസത്തെ ചടങ്ങുകൾ പൂർത്തിയായി.

murali

ഗുരുവായൂരിൽ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ ആള്‍ക്ക് ഷോക്കേറ്റ് താഴെ വീണ് ഗുരുതര പരിക്ക്.

murali
error: Content is protected !!