NCT
KeralaNewsThrissur News

ഗുരുവായൂരിൽ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ ആള്‍ക്ക് ഷോക്കേറ്റ് താഴെ വീണ് ഗുരുതര പരിക്ക്.

ഗുരുവായൂർ : കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ഷോക്കേറ്റ് തെറിച്ചു വീണ ആൾക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കേനട മഞ്ജുളാലിന് സമീപമുള്ള ട്രാന്‍ഫോര്‍മറിലാണ് പ്രദേശത്ത് താമസിക്കുന്ന രമേഷ് എന്നയാൾ കയറിയത്. ഇയാൾ മദ്യലഹരിയിൽ ആണെന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം.

തെറിച്ചു വീണയാളെ പൊലീസെത്തി ആക്ട്സിൻ്റെ ആംബുലൻസിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തമിഴ് ചുവയുള്ള മലയാളത്തിലാണ് പരിക്കേറ്റയാൾ സംസാരിക്കുന്നത്.

Related posts

ആനയോട്ടം; കൊമ്പൻ ഗുരുവായൂർ രവികൃഷ്ണൻ ജേതാവ്.

murali

സ്കൂട്ടറിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്.

murali

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം : ജീവന്‍ നഷ്ടമായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാന്‍സ്.

murali
error: Content is protected !!