NCT
KeralaNewsThrissur News

ടെമ്പോ ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് പേർക്ക് പരിക്ക്.

വാടാനപ്പള്ളി : ദേശീയപാത അറുപത്തി ആറ് ഏഴാം കല്ലിൽ ടെമ്പോ ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് പേർക്ക് പരിക്ക്. ബ്‌സ്റ്റോപ്പിൽ ബസ്സ് കാത്തു നിൽക്കുകയായിരുന്ന തൃത്തല്ലൂർ ഏഴാം കല്ല് സ്വദേശി ചാളിപ്പാട്ട് വീട്ടിൽ ഷിജി (36), ടെമ്പോയിലുണ്ടായിരുന്ന പാലക്കാട് കൂടല്ലൂർ സ്വദേശി മന്ദം കായിൽ ജിഷ്ണു രാജഗോപാൽ എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചതിരിഞ്ഞ് നലേ കാലോടെയായിരുന്നു അപകടം ടെമ്പോയുടെ വരവ് കണ്ട് ഷിജി മാറിയെങ്കിലും ടെമ്പോക്കടിയിൽപ്പെട്ടു. പരിക്കേറ്റവരെ നാട്ടുകാരും തൃത്തല്ലൂർ സഹചാരി സന്റർ ആംബുലൻസ് പ്രവർത്തകരും ചേർന്ന് ചേറ്റുവയിലെ ഫിനിക്സ് മെഡിസിറ്റിയിൽ എത്തിച്ചു.

Related posts

കൈത്തറി തൊഴിലാളികള്‍ക്കുള്ള ആരോഗ്യ പരിശോധന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനവും ആരോഗ്യ പരിശോധനയും ചേര്‍പ്പ് കൈത്തറി സംഘത്തില്‍.

murali

പെരിങ്ങോട്ടുകരയിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു.

murali

26 വർഷത്തിനു ശേഷം പിടികിട്ടാപ്പുള്ളി പോലീസിൻ്റെ പിടിയിൽ

murali
error: Content is protected !!