കരാട്ടെ ഇന്ത്യ ഓർഗനൈസേഷൻ ഡൽഹിയിൽ നടത്തിയ ദേശീയ സബ് ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ചെന്ത്രാപ്പിന്നി സ്വദേശിക്ക് സ്വർണ്ണമെഡൽ. മാരാത്ത് മൃദുലിന്റെയും ശ്രുതിയുടെയും മകൻ ധീരകീർത്ത് ആണ് മെഡൽ ജേതാവ്. ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവനിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ധീരകീർത്ത്. ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് ധീരകീർത്ത് പങ്കെടുത്തത്.
