NCT
KeralaNewsThrissur News

കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ‌ ശ്രമിച്ചു : ഭർത്താവ് അറസ്റ്റിൽ

വലപ്പാട് ആനവിഴുങ്ങിയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. വലപ്പാട് ആനവിഴുങ്ങി സ്വദേശി തൊഴുത്തുംപറമ്പിൽ അജയൻ (44) എന്നയാളാണ് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 10-ാം തിയ്യതി വൈകീട്ട് 4.45 മണിയോടെ ആനവിഴുങ്ങിയിലുള്ള വീട്ടിൽ വച്ചാണ് സംഭവം നടന്നത്. ഭർത്താവ് അജയനുമായി 6 മാസമായി അകന്നുകഴിയുകയായിരുന്നു. 10.02.2025 തിയ്യതി ഭാര്യയെ വീട്ടിലേക്കു വിളിച്ചു വരുത്തി കത്തി കൊണ്ട് കുത്തിയ കാര്യത്തിന് അജയൻ എന്നയാളെ

വലപ്പാട് പോലീസ് ഇൻസ്‌പെക്ടർ രമേഷ്. M. K യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. SI എബിൻ, SI ജിഷ്ണു, SI സദാശിവൻ, GSCPO സോഷി, GSCPO മനോജ്, CPO അനന്തകൃഷ്‌ണൻ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ മുജീബ്, DVR ചഞ്ചൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

കുപ്രസിദ്ധ ഗുണ്ട “ഡൈമൺ” ജിനു ജോസിനെതിരെ കാപ്പ ചുമത്തി തടങ്കലിലാക്കി.

murali

യുവതിയെ കുത്തിവീഴ്ത്തി കത്തിച്ചുകൊന്നു; പ്രതി ആത്മഹത്യ ചെയ്തു.

murali

വലപ്പാട് പഞ്ചായത്ത്‌ ഇനി മുതൽ ക്യാമറ നിരീക്ഷണത്തിൽ.

murali
error: Content is protected !!