NCT
KeralaNewsThrissur News

അന്തരിച്ച കോൺഗ്രസ് നേതാവ് പി പി മാധവൻ്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച് രാഹുൽ ഗാന്ധി.

തൃശ്ശൂർ : അന്തരിച്ച കോൺഗ്രസ് നേതാവ് പി പി മാധവൻ്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച് രാഹുൽ ഗാന്ധി. സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി പി മാധവൻ്റെ ഒല്ലൂരിലെ വീട്ടിലെത്തിയാണ് രാഹുൽ ഗാന്ധി അന്ത്യാഞ്ജലി അർപ്പിച്ചത്.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ , കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വി എം സുധീരൻ തുടങ്ങിയവരും എത്തി. മന്ത്രി കെ രാജനും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്നലെ തന്നെ തൃശൂരിലെത്തിയ അദ്ദേഹം തൃശൂരിലെ ഹയാത്ത് ഹോട്ടലിൽ നിന്നുമാണ് ഇന്ന് രാവിലെ റോഡ് മാർഗം ഒല്ലൂരിലെ വീട്ടിലെത്തിയത്.

Related posts

വധശ്രമം : കടവി രഞ്ജിത്തും, സഹായിയും വിയ്യൂർ പോലീസിൻറ പിടിയിൽ.

murali

ഹജ്ജ് : മാനവ ഐക്യത്തിന്റെ ഉത്തമ ദർശനം : പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ.

murali

ചാവക്കാട് ഒരുമനയൂര്‍ കൂട്ടക്കൊല; പ്രതിയുടെ ശിക്ഷയില്‍ ഇളവ് നല്‍കി സുപ്രീംകോടതി.

murali
error: Content is protected !!