കയ്പമംലം : സി.പി.എം. നാട്ടിക ഏരിയാ സമ്മേളനത്തിന് കയ്പമംലത്ത് തുടക്കമായി. ജില്ലാ കമ്മിറ്റിയംഗം പി.എം. അഹമ്മദ് പതാക ഉയർത്തി. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്തു.
രക്തസാക്ഷി പ്രമേയം- അനുശോചനം എന്നിവ നടന്നു. പി.എം. അഹമ്മദ് അധ്യക്ഷനായി. പാർട്ടി നേതാക്കളായ മുരളി പെരുനെല്ലി എം.എൽ.എ., കെ.വി. അബ്ദുൾഖാദർ, പി.കെ. ചന്ദ്രശേഖരൻ, കെ.എ. വിശ്വംഭരൻ, കെ. ആർ. സീത, കെ.ബി. ഹംസ, അഡ്വ. വി.കെ. ജ്യോതിപ്രകാശ്, തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
ഏരിയാ സെക്രട്ടറി എം.എ. ഹാരിസ് ബാബു റിപ്പോർട് അവതരിപ്പിച്ചു. സമ്മേളന നടപടികൾ തുടരുകയാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം വെള്ളിയാഴ്ച നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് സമാപിക്കുക.
