തൃശൂര്‍ : ഭര്‍തൃമതിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ പ്രതിയായ നെന്മണിക്കര ചിറ്റിലശേരി പട്ടത്തുപറമ്പില്‍ മോഹന്റെ (70) ജാമ്യാപേക്ഷയാണ് തൃശൂര്‍ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.വി. രജനീഷ് തള്ളിയത്.
പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. ബി.എ. ആളൂരിന്റെ വാദങ്ങള്‍ തള്ളിയാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സോളി ജോസഫിന്റെ വാദങ്ങള്‍ പരിഗണിച്ച് കോടതി ജാമ്യാപേക്ഷ തള്ളി ഉത്തരവായത്. 2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
