NCT
KeralaNewsThrissur News

വെള്ളാങ്ങല്ലൂരിൽ അനധികൃത മദ്യവില്പന : രണ്ടുപേർ അറസ്റ്റിൽ.

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ താണിയത്തുകുന്നിൽ അനധികൃത മദ്യവില്പന നടത്തിയ കളത്തിപറമ്പിൽ വീട്ടിൽ മോഹനൻ മകൻ ഷിനോജ് കുമാർ (49), പടിയത്ത് വീട്ടിൽ മാമൻ മകൻ കുമാരൻ (70) എന്നിവരെ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറും സംഘവും അറസ്റ്റ് ചെയ്തു.
ഷിനോജ് കുമാറിൽ നിന്ന് 8.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, കുമാരനിൽ നിന്ന് 4.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും കണ്ടെടുത്തു. അന്വേഷണസംഘത്തിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ സി എസ് ശാലിനി, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ വി വി ബിന്ദുരാജ്,
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഇ പി ദി ബോസ്, പി എം ബാബു, എക്സൈസ് ഡ്രൈവർ കെ കെ സുധീർ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related posts

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു.

murali

വീടിനു സമീപം പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം.

murali

വെള്ളാനിക്കരയിലെ സെക്യൂരിറ്റി ജീവനക്കാരുടെ മരണം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

murali
error: Content is protected !!