തൃശൂരിൽ വിദ്യാർത്ഥികളെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുടൂബർ മണവാളനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. തൃശൂർ വെസ്റ്റ് പോലീസാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.
കഴിഞ്ഞ തൃശൂർ പൂരത്തിനാണ് കേരളവർമ്മ കോളേജ് റോഡിൽ വെച്ച് വിദ്യാർത്ഥികളെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോൾ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇയാളെ കണ്ടെത്താനായി തൃശ്ശൂർ വെസ്റ്റ് പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു.
