തൃശൂർ എക്സൈസ് സർക്കിൾ ഓഫീസിൽ വിജിലൻസ് റെയ്ഡ്. 72,000 രൂപയും അനധികൃതമായി സൂക്ഷിച്ച 12 കുപ്പി മദ്യവും 3 ക്രിസ്മസ് കേക്കും റെയ്ഡിൽ പിടിച്ചെടുത്തു.
തൃശൂർ റെയിഞ്ച് സി ഐ അശോക് കുമാറിൻ്റെ വാഹനത്തിൽ നിന്ന് 42000 രൂപയും, ഓഫിസിൽ നിന്ന് 32000 രൂപയുമാണ് പിടിച്ചെടുത്തത്. ഉദ്യോഗസ്ഥർക്ക് ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി പണവും മറ്റു പരിതോഷികവും നൽകുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് ഉച്ച മുതൽ വിജിലൻ സംഘം സർക്കിൾ ഓഫീസ് നിരീക്ഷണത്തിലാക്കിയിരുന്നു.
തുടർന്ന് വൈകിട്ട് 5 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. വിജിലൻസ് ഡിവൈ. എസ്. പി. ജിം പോളിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സ്റ്റേഷൻ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ജീപ്പിൽ നിന്നാണ് പണവും മദ്യവും പിടിച്ചെടുന്നത്.
