പെരിങ്ങോട്ടുകര: ചാഴൂർ കൊട്ടുടി വളവിനു സമീപം ബൈക്കും, പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ 10.30 യോടെയാണ് അപകടം.
ഒളരി പുല്ലഴി കുരുതുകുളങ്ങര പൊറിഞ്ചു മകൻ സോണിയാണ് മരിച്ചത്. ചാഴൂരിലെ കാറ്ററിംഗ് സ്ഥാപനത്തിന്റെ വാഹനവുമായാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
